
ചേരാനല്ലൂർ വാഹനാപകടം ; തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് കുടുംബം
- രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി : ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ജയ ബാലകൃഷ്ണന്റെ കുടുംബം. തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് കുടുംബം പ്രതികരിച്ചു. തങ്ങളെ കേട്ടില്ല. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സം ഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.
CATEGORIES News
TAGS kochi
