ജന്തർ മന്ദിർ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരം

ജന്തർ മന്ദിർ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരം

  • സാജിദ് നടുവണ്ണൂർ


അരിക്കുളം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദിർ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന പ്രക്ഷോഭ പരിപാടികൾ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ പറഞ്ഞു. ഒന്നാം സ്വാതന്ത്ര്യ സമരം വൈദേശിക ആധിപത്യത്തിനെതിരെ ആയിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നത് രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കുന്നതിന് വേണ്ടിയാണ്. അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ജന്തർ മന്ദിർ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവോദയ ട്രെയിനർ അംശുലാൽ പൊന്നാറത്ത് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. കൺവീനർ എൻ.കെ. അഷറഫ്, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, കെ. അഷറഫ്,ഒ.കെ.ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, കെ.ശ്രീകുമാർ, പി.കുട്ടി കൃഷ്ണൻ നായർ, മണ്ഡലം സെക്രട്ടറി സനൽ അരിക്കുളം, പൊയിലിങ്ങൽ അമ്മത്, സി. നാസർ, അനിൽകുമാർ അരിക്കുളം, പി.കെ.കെ.ബാബു, മുഹമ്മദ് അരിക്കുളം, കെ.എം.അബ്ദുൾ സലാം, പി.കെ.കെ.അബ്ദുള്ള,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി.എം. ബഷീർ, അരവിന്ദൻ മേലമ്പത്ത്, സീനത്ത് വടക്കയിൽ , സജിത എളിമ്പിലാട്ട് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )