ജനപ്രതിനിധികൾ ഇടപെട്ടു; കാട്ടുവയൽ പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരമാവുന്നു

ജനപ്രതിനിധികൾ ഇടപെട്ടു; കാട്ടുവയൽ പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരമാവുന്നു

  • കുന്ന്യോറ മലയിലും പ്രതീക്ഷ

കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കൊയിലാണ്ടി ബൈപ്പാസ് കടന്നു പോകുന്ന കൊല്ലം കുന്ന്യോറ മലയിലും പന്തലായനി കാട്ടുവയൽ പ്രദേശത്തും നിലനിന്ന ആശങ്കയിൽ ജനപ്രതിനിധികളുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നു.

വഴിയടഞ്ഞ പന്തലായനി കാട്ടുവയൽ റോഡിൽ ബാേക്സ് കൾവർട്ട് വരും. ഇതിനായി എൻഎച്ചഎഐ ഉദ്യാേഗസ്ഥർ തീരുമാനമെടുത്തതായി ഷാഫി പറമ്പിൽ -എംപിയും കാനത്തിൽ ജമീല – എംഎൽഎ യും പറഞ്ഞു. പന്തലായനി കാട്ടുവയൽ പ്രദേശവാസികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര പന്തലൊരുക്കി പ്രക്ഷാേഭ രംഗത്തായിരുന്നു.


കുന്ന്യാേറമലയിലെ മണ്ണിടിച്ചിൽ നടന്ന ഭാഗം ഷാഫി പറമ്പിൽ – എംപി ഉദ്യോഗസ്ഥർക്കാെപ്പം സന്ദർശിച്ചു. ആളുകളുടെ സ്വത്തിനെയും ജീവനെയും ബാധിക്കുന്ന തരത്തിലേക്കിത് മാറിയിട്ടുണ്ടെന്ന് എം.പി. ഉദ്യാേഗസ്ഥരെ നേരിട്ട് ബാേധ്യപ്പെടുത്തി. മുക്കാളിയിലും മടപ്പള്ളിയിലും സംഭവിച്ചത് പോലെ ഇവിടെയും സോയിൽ നെയിമിങ് ടെക്നോളജി സുരക്ഷക്ക് അനുയോജ്യമല്ല എന്നുള്ളത് ബോധ്യപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ജൂലായ് 24-ന് ഈ സാങ്കേതിക വിദ്യ ഡിസെെൻ ചെയ്തവരുൾപ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. ഒരാഴ്ചക്കുള്ളിൽ തന്നെ മണ്ണിടിച്ചിൽ ഇല്ലാതാക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും ജീവിക്കാനും കഴിയാവുന്ന ഒരു പ്രൊപ്പോസൽ അവർ ഉണ്ടാക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടാവുകയാേ കാലതാമസം വരികയോ ചെയ്താൽ സമീപത്തുള്ള സ്ഥലങ്ങൾകൂടി പ്രൊജക്റ്റിനു വേണ്ടി ഏറ്റെടുത്ത് ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംപി പറഞ്ഞു. അദ്ദേഹത്താേടാെപ്പം എൻഎച്ച്എഐ പ്രൊജക്ട് ഡയരക്ടർ ആശുദേഷ് സിൻഹ, അദാനി പ്രൊജക്ട് ഡയരക്ടർ പ്രേംകുമാർ, വഗാഡ് പ്രൊജക്ട് ഡയരക്ടർ രാജശേഖർ തുടങ്ങിയവരുമുണ്ടായിരുന്നു.

                കുന്ന്യാേറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടതായി ബിജെപി നേതാക്കളറിയിച്ചു. ഇതിൻ്റെ ഭാഗമായി എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്റ്റർ അശുദേഷ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായും അവർ പറഞ്ഞു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )