
ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ ഉപരോധം
- വാഗാഡ് ഇൻഫ്ര പ്രോജക്ട് കമ്പനിയുടെ ഓഫീസ് ആണ് നന്തി ജനകീയമുന്നണി പ്രവർത്തകർ ഉപരോധിച്ചത്
നന്തി ബസാർ:ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിവിടുന്നതിനെതിരേ നന്തി ജനകീയമുന്നണി പ്രവർത്തകർ ഉപരോധിച്ചു. ദേശീയപാത വികസനത്തിനായി പ്രവർത്തിക്കുന്ന സബ് കോൺട്രാക്ടറായ നന്തിയിലെ വാഗാഡ് ഇൻഫ്ര പ്രോജക്ട് കമ്പനിയുടെ ഓഫീസ് ആണ് നന്തി ജനകീയമുന്നണി പ്രവർത്തകർ ഉപരോധിച്ചത് .
മൂടാടി ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡൻറ് ഷീജ പട്ടേരി, റഫീഖ് ഇയ്യത്ത് കുനി, കൂരളി കുഞ്ഞമ്മദ്, റസൽ നന്തി, പി. വി.കെ.അഷ്റഫ്,നൂറുന്നിസ്സ, സനീർവില്ലം കണ്ടി, വിശ്വൻ, ഒ.ടി. അബ്ദുള്ള, ശശി, പി.ടി. അനിൽ, സജീവൻ, കൺവീനർ ശിഹാസ് ബാബു ഡാലിയ, സി.വി. ബാബു, പ്രസാദ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
CATEGORIES News