
ജാഗ്രത! കക്കയം, പെരുവണ്ണാമുഴി ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നു
- കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ 30 മിനിറ്റിനകം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട്: കക്കയം ഡാം, പെരുവണ്ണാമുഴി ഡാം, കുറ്റ്യാടി റിസർവോയർ, പട്ടാണിപ്പാറ ചീപ്പ് എന്നിവ ഷട്ടറുകൾ തുറന്നു വിടാൻ സാധ്യത ഉള്ളതിനാൽ കുറ്റ്യാടിപ്പുഴ, അകലാപ്പുഴ, മൂരാടുപുഴ ,ആവള ആയഞ്ചേരി, മണിയൂർ, പതിയാരക്കര , കിഴക്കൻ പയ്യോളി, ഇരിങ്ങൽ, മൂരാട് തുടങ്ങി കോഴിക്കോട് ജില്ലയിലെ വടക്കും വടകരയുടെ കിഴക്കൻ പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകി.കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ 30 മിനിറ്റിനകം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിനെ തുടർന്ന് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിലിറങ്ങുന്നതും തീരപ്രദേശങ്ങളിൽ അനാവശ്യമായി തുടരുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
