
ജിഎംഎൽപി സ്കൂൾ പന്തലായനി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- കുട്ടികകൾ ദേശഭക്തിഗാനം അവതരിപ്പിച്ചു
പന്തലായനി:ജിഎംഎൽപി സ്കൂൾ പന്തലായനി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക അംബുജം ടീച്ചർ പതാക ഉയർത്തി.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികകൾ ദേശഭക്തിഗാനം അവതരിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് ആസ്മ, എംടിഎ പ്രസിഡണ്ട് മാരിയത്ത്, എസ്എംസി ചെയർപേഴ്സൺ ഹസീന, സ്കൂൾ ലീഡർ അലി, ഷിംന ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂളിൽ പുതുതായി ജെ ആർ സിയിൽ അംഗമായ കുട്ടികൾക്ക് പ്രധാന അധ്യാപിക സ്കാഫ് അണിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
CATEGORIES News