
ജില്ലാ സീനിയർ സ്കൂൾ ഫുട്ബാൾ മത്സരം കനത്ത മഴയെത്തുടർന്ന് മാറ്റി
- ലെവൻസ് ഫുട്ബോൾ കളിക്കാനുള്ള ടർഫ് ജില്ലാ ഭരണകൂടം ഒരുക്കണമെന്ന് കളിക്കാരായ കുട്ടികൾ ആവശ്യപ്പെട്ടു
കൊയിലാണ്ടി:ജില്ലാ സീനിയർ സ്കൂൾ ഫുട്ബാൾ മത്സരം കനത്ത മഴയെത്തുടർന്ന് മാറ്റിവെച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന മത്സരമാണ് കനത്ത മഴയിൽ മാറ്റിയത്. മഴയെത്തുടർന്ന് ഗ്രൗണ്ടിൽ വെള്ളവും ചളിയും ഉള്ള നിലയിലാണ്. മത്സരം മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്ന മത്സരമായതിനാൽ മഴയിൽ ഗ്രൗണ്ടിലെ ചളിയിൽ കുട്ടികളെ കളിപ്പിക്കാൻ ടീം മാനേജർസ് തയ്യാറാവുന്നില്ല.
മഴയിൽ കളിക്കുന്നത് മൂലം ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുമെന്നും. മഴ കാരണം അടുത്ത ലെവലിലേക്ക് കുട്ടികളെ കളിപ്പിക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നതുമാണ് കുട്ടികളെ കളിപ്പിക്കാൻ അധികൃതർ തയ്യാറാവാത്തത്അതേ സമയം ലെവൻസ് ഫുട്ബോൾ കളിക്കാനുള്ള ടർഫ് ജില്ലാ ഭരണകൂടം ഒരുക്കണമെന്ന് കളിക്കാരായ കുട്ടികൾ ആവശ്യപ്പെട്ടു.
CATEGORIES News