ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു

  • ജൂൺ പകുതിയോടെ ക്യാമ്പുകൾ ആരംഭിക്കും

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുക .

ജൂൺ പകുതിയോടെ ക്യാമ്പുകൾ ആരംഭിക്കും. ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . പ്രശസ്തരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി, തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകൾ നടക്കുക. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റും നൽകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com
ഫോണ്‍ : 8078182593 ,0495 2722593

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )