
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ അകം സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
- പ്രശസ്ത കവി സോമൻ കടലൂർ ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ അകം സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു. അധ്യാപിക ഷീജ.ടി. പി അധ്യക്ഷം വഹിച്ച ചടങ്ങ് പ്രശസ്ത കവി സോമൻ കടലൂർ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ പ്രദീപ് കുമാർ. എൻ. വി സ്വാഗതം പറഞ്ഞു.ദേവാഞ്ജ വിനോദ്
കാവ്യാലാപനം അവതരിപ്പിച്ചു. ഫൈസൽ പൊയിൽക്കാവ്, ഇ.കെ. അനന്തപത്മനാഭൻ,
ടി. കിരൺദേവ്,എയ്‌ഞ്ചല ജിജിഷ്, കെ. എം. ആര്യലക്ഷ്മി എന്നിവർ വായനയും ഭാവനയും- വായനാനുഭവം പങ്കുവെച്ചു. ഫാത്തിമ നൂറ നന്ദി രേഖപ്പെടുത്തി.
CATEGORIES News
