
ജെസിഐ , എഎംഐ സംയുക്തമായി വനിതാദിനം ആഘോഷിച്ചു
- ‘അക്‌സിലരേറ്റ് ആക്ഷൻ’ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു
കൊയിലാണ്ടി :ജെസിഐ കൊയിലാണ്ടിയും എഎംഐ കൊയിലാണ്ടിയും ചേർന്ന് വനിതാദിനം ആചരിച്ചു.ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ: അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീർത്തി അഭിലാഷ് സ്വാഗത പ്രസംഗം നടത്തി.
ഡോ: ആതിര കൃഷ്ണൻ ആശംസയർപ്പിച്ചു സംസാരിച്ചു.

ഡോ: സൂര്യ ഗായത്രി അക്‌സിലരേറ്റ് ആക്ഷൻ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന പുരസ്‌ക്കാര ജേതാക്കളായ സബിത.സി (സൂപ്പർവൈസർ),ഉഷ കുമാരി (അംഗൻവാടി വർക്കർ),മിനി.പി എം (അംഗൻവാടി ഹെൽപ്പർ )എന്നിവരെ അനുമോദിച്ചു.ഡോ: അയന നന്ദി പറഞ്ഞു.
CATEGORIES News