ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കും

ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കും

കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആർ

കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആ.ർ അറിയിച്ചു. ഗ്രാമീണ ജില്ല വികസന സമിതി യോഗത്തിത്തിലാണ് സബ്‌കലക്‌ടർ തീരുമാനം അറിയിച്ചത്.
വെട്ടിപ്പൊളിച്ച റോഡുകളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് കരാറുകാരുടെയും എൻജിനീയർമാരുടെയും യോഗങ്ങൾ ചേർന്നിരുന്നു. ബിൽ കുടിശ്ശികയാണ് കരാറുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയം. എങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും ഇത്തരത്തിൽ കീറിയശേഷം പ്രവൃത്തി നടത്താത്ത അവസ്ഥ യുണ്ടെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉന്നയിച്ചു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻ്റ് ഡയറക്‌ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് ജില്ല വികസനസമിതി അധ്യക്ഷനായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )