
ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ
- വിജയയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന.
ചെന്നൈ : ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ. വിജയയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്ന് വിവരം. തമിഴകത്ത് വൻ വിജയം നേടിയതിന് പിന്നാലെ ടിവികെ ആസ്ഥാനത്തെത്തി വിജയ്. നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് രണ്ടാഴ്ച്ചത്തെ സമയം ഗവർണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു. വലിയ ഒറ്റകക്ഷിയായെങ്കിലും 118 സീറ്റുകളെന്ന കേവലഭൂരിപക്ഷത്തിലേയ്ക്ക് കഴിയാത്തതിനാൽ മറ്റു പാർട്ടികളെ കൂടെ കൂട്ടാനാണ് നീക്കം

. വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് ടിവികെ ശ്രമം. പിന്തുണ തേടി വിജയ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചു. ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് സിപിഐ വ്യക്തമാക്കി. അതേസമയം കനത്ത തോൽവി വിലയിരുത്താൻ ഡിഎംകെ സഖ്യം ഇന്ന് യോഗം ചേരും.
CATEGORIES News
