
കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണം
- മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ നിർണായക യോഗം.
ഡൽഹി : മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്കിടെ എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ നിർണായക യോഗം.
യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് കെസി വേണുഗോപാൽ ഡൽഹിയിലെ വസതിയിൽ എത്തുന്നത്.കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫിൻ്റെ ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുവെന്നും ജനങ്ങൾക്ക് യുഡിഎഫിൽ പരിപൂർണ വിശ്വാസമുണ്ടെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
CATEGORIES News
