
ടേക്ക് എ ബ്രേക്ക് കേന്ദ്രം ഉദ്ഘാടനം ചെയ്തു
- ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം നിർവഹിച്ചു
കൂരാച്ചുണ്ട്: ജില്ലാപഞ്ചായത്ത് കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷംരൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.
കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയ സൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ് നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തതുസംബന്ധിച്ചും പരാതികൾ ഉയർന്നു വന്നിരുന്നു
CATEGORIES News
