ടൈറ്റാനിയം അഴിമതിക്കേസിൽ താൻ കുറ്റവിമുക്തനായെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഹർജിക്കാരൻ

ടൈറ്റാനിയം അഴിമതിക്കേസിൽ താൻ കുറ്റവിമുക്തനായെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഹർജിക്കാരൻ

ചെന്നിത്തലയുടെ പ്രസ്ത‌ാവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചത് ഭാഗിക റിപ്പോർട്ട് മാത്രമാണെന്നും എസ്. ജയൻ പറഞ്ഞു.

തിരുവനന്തപുരം : ടൈറ്റാനിയം അഴിമതിക്കേസിൽ താൻ കുറ്റവിമുക്തനായെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഹർജിക്കാരൻ എസ്. ജയൻ. ചെന്നിത്തലയുടെ പ്രസ്ത‌ാവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചത് ഭാഗിക റിപ്പോർട്ട് മാത്രമാണെന്നും എസ്. ജയൻ പറഞ്ഞു. ടൈറ്റാനിയം കേസിൽ കോടതി നടപടികൾ തുടരുകയാണ്. സിബിഐ റിപ്പോർട്ടിനെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും എസ്. ജയൻ പ്രതികരിച്ചു. കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ കേസിൽ കുറ്റവിമുക്തനായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ടൈറ്റാനിയം അഴിമതിക്കേസിൽ തന്നെ പ്രതിയാക്കിയത് ഇടതുമുന്നണിയുടെ രാഷ്ട്രീയപ്രേരിത നീക്കമായിരുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

12 വർഷത്തോളം കേസിന്റെ പേരിൽ തന്നെ വേട്ടയാടിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തന്നെ പ്രതിയാക്കേണ്ട സാഹചര്യം കേസിൽ ഉണ്ടായിരുന്നില്ലെന്നും സിബിഐ അന്വേഷണം ഫലപ്രദമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ, സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിച്ചിട്ടില്ലെന്നാണ് ഹരജിക്കാരന്റെ വാദം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )