
ട്രോളിങ് നിരോധനം 31 ന് അവസാനിക്കും; ബോട്ടുകൾ മുന്നൊരുക്കങ്ങൾ തുടങ്ങി
- ജില്ലയിൽ ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250- ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്
കോഴിക്കോട്: ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകൾ കടലിലേക്ക് പോകുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഭൂരിഭാഗം ബോട്ടുകളും പെയിന്റിംങുകളും മറ്റ് അറ്റകുറ്റപണികളും തീർത്ത് കടലിൽ പോകാൻ തയ്യാറായി.
ജില്ലയിൽ കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250- ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്.
പുതിയ വലകൾ സെറ്റ് ചെയ്യുന്നതിനും പഴയതിന്റെ കേടുപാടുകൾ തീർക്കുന്നതിനുമായി ബോട്ടുടമകൾക്ക് ലക്ഷങ്ങളാണ് ചെലവായത്. ആവശ്യമാ യ ഇന്ധനം ശേഖരിക്കാനായി ഹാർബറിലെ ഡീ സൽ ബങ്കുകൾ വ്യാഴാഴ്‌ച മുതൽ തുറന്നുപ്രവർ ത്തിക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേക അനുവാദം നൽകി. ഐസും ശുദ്ധജലവും തൊഴിലാളികൾക്കുള്ള ഭക്ഷണസാധനങ്ങളും ബോട്ടുകളിൽ കയറ്റുന്ന ജോലികളും നടന്നുവരികയാണ്.
CATEGORIES News