
ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി.
ചെട്ടികുളം:കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി & സ്റ്റഡി സെൻ്റർ ആണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണകേന്ദ്രം മുൻ ഡയരക്ടറുമായ ഡോ. ജെ. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി.കെ. മോഹൻദാസ് , CPM ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമലൻ, ഒ.കെ. ശ്രീലേഷ് എം. രാധാകൃഷ്ണൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. ലൈബ്രറി സെക്രട്ടറി എം.ജി. ബൽരാജ് സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.
CATEGORIES News