ഡ്രൈവിംഗ് ബീച്ചിന്റെ വടക്കുഭാഗം ശക്തമായ കടൽക്ഷോഭം

ഡ്രൈവിംഗ് ബീച്ചിന്റെ വടക്കുഭാഗം ശക്തമായ കടൽക്ഷോഭം

  • കടൽക്ഷോഭത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ബീച്ചിന്റെ വടക്കു ഭാഗത്തുള്ള കടൽ തീരം തകർന്ന നിലയിലായി

തിക്കോടി :ശക്തമായ കടൽക്ഷോഭത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ബീച്ചിന്റെ വടക്കു ഭാഗത്തുള്ള കടൽ തീരം തകർന്ന നിലയിലായി. ആവി തോടിന്റെ കിഴക്കുഭാഗത്ത് നിന്നും ഒഴുകി വരുന്ന വെള്ളം തീരത്തോട് അടുക്കുമ്പോൾ തെക്ക് ഭാഗത്തേക്ക് നീങ്ങി കടലിലേക്ക് ചേരുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കടക്ഷോഭത്തിന്റെ ഭാഗമായി വടക്ക് ഭാഗത്തുള്ള മൺ തിട്ടകൾ ഇടിഞ്ഞത് കാരണം നീരൊഴുക്ക് വടക്കോട്ടായി തിരിഞ്ഞു. അതുവഴി കടലിലേക്ക് കുതിക്കുകയും ചെയ്യുന്നു. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു മാറ്റം ആവിത്തോട് ബീച്ചിൽ ദൃശ്യമായത്. ആവി തോടിൽ ഒന്നും വെള്ളം കയറിയ ദൃശ്യങ്ങൾ കാണുന്നുമില്ല. അതുകൊണ്ട് തന്നെ ശക്തമായ കാറ്റ് ആയിരിക്കും ഇതിന് കാരണമെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )