
ഡ്രൈവിങ് ടെസ്റ്റ്പരിഷ്കരണം; ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി
- ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
കൊയിലാണ്ടി: ഡ്രൈവിങ് ടെസ്റ്റ്പരിഷ്കരണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സർക്കുലറിനെതിരേ പ്രതിഷേധ സൂചകമായി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി.
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്‌സ് & വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പ്രകാശൻ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി സുധീർ സൗപർണിക സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സൗമിനി മോഹൻദാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുധാകരൻ കരുമ്പക്കൽ ,ജില്ലാ ജോയിൻ സെക്രട്ടറി കാർത്തികേയൻ എന്നിവ മുഖ്യപ്രഭാഷണം നടത്തി.
ടെസ്റ്റ് സ്ലോട്ടിന്റെ എണ്ണം വർദ്ധിപ്പിക്കുക, 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പരിശോധനയ്‌ക്കും പഠനത്തിനും ഉപയോഗിക്കരുത് എന്ന നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള സാവകാശം നൽകുക എന്നിങ്ങനെയാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രധാന ആവശ്യം.