തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്

  • ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‌യും ഒൻപത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്

ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്‌തു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺഗ്രസ് എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുന്നത്.പുതിയ മന്ത്രിമാർ അധികാരമേറ്റതോടെ വിജയ് മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി ഉയർന്നു.

ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‌യും ഒൻപത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ അം ഗീകാരത്തോടെ, കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായ സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ എംഎൽഎമാരായ തമിഴ് പാർഥിപൻ, ജെ മുഹമ്മദ് ഫർവാസ്, വി സമ്പത്ത് കുമാർ, വി സത്യഭാമ, മാരി വിൽസൺ തുടങ്ങിയവരാണ് പുതിയതായി അധികാരമേറ്റ മറ്റ് മന്ത്രിമാർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )