
തമിഴ്നാട്ടിൽ 717 മദ്യശാലകൾ പൂട്ടി
- മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിതയും സമാനമായ നടപടി സ്വീകരിച്ചിരുന്നു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ലഹരിമുക്ത സംസ്ഥാനമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി വിജയ് സർക്കാർ. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ 717 മദ്യശാലകൾക്ക് സർക്കാർ പൂട്ടിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.
മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിതയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്ത് ടാസ്മാക്കുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വലിയ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
CATEGORIES News
TAGS CHENNAI
