
തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു
- പിഷാരികാവ് മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം പ്രധാനനാന്ദകത്തിന് ഉണ്ട മാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടി അനുസ്മരണം നടത്തി. പിഷാരികാവ് മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അനുസ്മരണസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന് പത്താലത്ത് ബാലൻ നായർ, ടി.ടി.നാരായണൻ, ഓട്ടൂർ ജയപ്രകാശ്, എ . ശ്രീകുമാരൻ നായർ,ഷിനിൽ മുല്ലത്തടത്തിൽ,ദാസൻ ഊരാംകുന്ന്, കെ.കെ.മുരളിധീരൻ, എം.വി. കുഞ്ഞിക്കണ്ണൻ എന്നിവരെ സംസാരിച്ചു.