താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

  • വനംവകുപ്പ് പരിശോധന തുടരുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ പറഞ്ഞതിനെത്തുടർന്ന് പരിശോധന കർശനമാക്കി വനംവകുപ്പ്.ഇന്നലെ രാത്രിയിയിലാണ് സംഭവം.ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്.

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുൻപിൽ യാത്ര ചെയ്ത ബൈക്ക് യാത്രികൻ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറയുന്നു.യാത്രക്കാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ്-ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )