
താലൂക്കാശുപത്രി കെട്ടിടം; നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു
- സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി
- 28.5 കോടി രൂപ ചെലവഴിച്ചാണ് ആറുനിലകളിലായി പുതിയ കെട്ടിട്ടം നിർമിക്കുക.
കുറ്റ്യാടി: താലൂക്കാശുപത്രിയുടെ പുതിയകെട്ടിട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി. ആശുപത്രിയിൽ ചേർന്ന യോഗത്തിൽ മരങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. മുറിച്ച മരങ്ങൾ വനംവകുപ്പിന്റെ പക്കൽ സൂക്ഷിക്കാനാണ് തീരുമാനം.
സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, താലൂക്കാശു പത്രി സൂപ്രണ്ട് അനുരാധ, പി.ഡ ബ്യു.ഡി. ഉദ്യോഗസ്ഥർ, വനംവകുപ്പുദ്യോഗസ്ഥർ, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി പ്ര തിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മാർച്ച് 13-നാണ് മന്ത്രി വിണാജോർജ്പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തിയത്. 28.5 കോടി രൂപ ചെലവഴിച്ചാണ് ആറുനിലകളിലായി പുതിയ ആശുപത്രിക്കെട്ടിടം നിർമിക്കുക. പതിനെട്ടുമാസമാണ് നിർമാണ കാലാവധി.നിർമാൺ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.