തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല

തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല

  • ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

തിക്കോടി:ഇന്നലെ തിക്കോടിയിൽ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വേഷം നീല ഷർട്ടും പാൻ്റുമായിരുന്നു. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാളുടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും സിജോ എന്ന പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒ.പി ടിക്കറ്റ് കിട്ടിയിരുന്നു. തുടർന്ന് പയ്യോളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇടുക്കി സ്വദേശിയാണെന്നായിരുന്നു നിഗമനം. എന്നാൽ വിശദ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഇടുക്കി സ്വദേശി അല്ലെന്നാണ്.പയ്യോളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ‌ സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന് പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. പയ്യോളി പോലീസ് സ്റ്റേഷൻ നമ്പർ : 04962602034.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )