തിക്കോടി അടിപ്പാതയ്ക്കായി പെൻഷൻകാരും രംഗത്ത്

തിക്കോടി അടിപ്പാതയ്ക്കായി പെൻഷൻകാരും രംഗത്ത്

  • യോഗത്തിൽ ബാബു പിടി സരയൂ അധ്യക്ഷതവഹിച്ചു.

തിക്കോടി : പൊതുജന സമ്പർക്കം നിരന്തരം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളും വിദ്യാലയങ്ങളും തീരദേശ ഹാർബറും കാർഷിക കേന്ദ്രങ്ങളും കിഴക്കും പടിഞ്ഞാറുമായി നിരന്നു കിടക്കുന്ന പ്രദേശമാണ് തിക്കോടി ടൗൺ. എന്നാലിന്ന് ഹൈവേ വികസനം വന്നതോടെ യാത്ര ദുരിതം തിക്കോടി ജനതയെ മാനസികമായി ഞെരിക്കുന്ന അവസ്ഥയാണുള്ളത്. രോഗികളും വിദ്യാർത്ഥികളും വരെ ഏറെ ബുദ്ധി മുട്ടിക്കൊണ്ടിരിക്കുകയാണ് . ഇതിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രദേശവാസികൾ ഒന്നടങ്കം അണി നിരന്നിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനും ഇക്കാര്യത്തിൽ തങ്ങളാൽ ആകുന്ന വിധം എല്ലാവിധ പിന്തുണയും നൽകുമെന്നും. അറിയിച്ചിരിക്കുകയാണ്. യോഗത്തിൽ, ബാബു പിടി സരയൂ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബു പടിക്കൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി ,പി കെ പുരുഷോത്തമൻ, ബാലൻ കേളോത്ത് പുൽപാണ്ടി മോഹനൻ ,കൃഷ്ണൻ മാസ്റ്റർ ,രാമകൃഷ്ണൻ പള്ളിക്കര, കുഞ്ഞികൃഷ്ണൻ എ,ടി.എൻ.ബാലകൃഷ്ണൻ, സർവ്വ മംഗള, രാജൻ കെ കെ, ആമിന ടീച്ചർ, ജ്യോതിശ്രീ, രാജനി.സി, ഗോപാലൻ വി.ടി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ബസാർ സാംസ്കാരിക നിലയം പരിസരത്ത് നടന്ന യോഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം കൊടുക്കുവാനും തീരുമാനിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )