
തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി ‘കരവിരുതി’ൽ മെഡിസിൻ കവർ നിർമിച്ചു നൽകി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ
- മെഡിസിൻ കവർ ഡോ. അനുഷ ഏറ്റുവാങ്ങി
തിരുവങ്ങൂർ: തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിനായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ‘കരവിരുത്’ ക്ലബ് നിർമ്മിച്ചു നൽകിയ മെഡിസിൻ കവർ കൈമാറി. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അതുല്യ ബൈജു അദ്ധ്യക്ഷത വഹിച്ചു.

മെഡിസിൻ കവർ ഡോ. അനുഷ ഏറ്റുവാങ്ങി. ‘കരവിരുത്’ ക്ലബ് ചാർജ് അദ്ധ്യാപിക രേഷ്മ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് സി.വി. സ്വാഗത പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ബീന കെ. സി ,നഴ്സിംഗ് ഓഫീസർ സ്മിത, ഹേമബിന്ദു എന്നിവർ നന്ദി പറഞ്ഞു.
CATEGORIES News