തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും

  • ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു

കൊച്ചി : തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിൽ പരിശോധിക്കുകയാണ്. ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു.

31 കിലോമീറ്റർ വരുന്നതാണ് റൂട്ട്. പാപ്പനംകോട് നിന്നാണ് തുടക്കം. കിള്ളിപാലം തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും. ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )