
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
- നിർമ്മാണ തൊഴിലാളിയായ വിൻസെന്റ് ( 52) ആണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ ചാവടിയിലാണ് അപകടം ഉണ്ടായത്. നിർമ്മാണ തൊഴിലാളിയായ വിൻസെന്റ് ( 52) ആണ് മരിച്ചത് മിന്നലേറ്റ വിൻസെന്റിനെ ഉടൻ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിൻസെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിർമ്മാണ ജോലിക്കിടെയാണ് ഇവർക്ക് മിന്നലേറ്റത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലവസ്ഥ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
CATEGORIES News
TAGS THIRUVANANTHAPURAM
