
തീവ്ര മഴ ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- രണ്ടുദിവസമായി കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ്
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തീവ്ര മഴ കാരണം ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ വയനാട്,കണ്ണൂർ ജില്ലകളിൽ ഓറഞ്ച്
അലർട്ടും . കോഴിക്കോട്,കാസർകോട്, മലപ്പുറം, പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ്.
CATEGORIES News