തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു

തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു

  • മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപയിൽ അറ്റകുറ്റപ്പണി നടത്തിയത്

കാപ്പാട് :കാപ്പാട് തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുക്കുന്നു.മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ഈ റോഡിന് ചിലവഴിച്ചത്. അന്ന് ഈ പ്രവൃത്തി നാട്ടുകാരായ മത്സ്യ തൊഴിലാളികൾ തടഞ്ഞിരുന്നു.എന്നാൽ പൊളിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് ചീളുകളും കരിങ്കൽ കഷണങ്ങളും നിറച്ച് താൽ കാലികമായി നടത്തിയ പണികൊണ്ട് കരാറുകാർക്കല്ലാതെ മറ്റാർക്കും ഒരു ഗുണവുമില്ലാതെ പോയെന്ന് പരിസരവാസികൾ പറയുന്നു.

ചെല്ലാനം മോഡൽ പുലിമുട്ടുകൾ സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവൂ എന്നാണ് മത്സ്യ തൊഴിലാളികളും നാട്ടുകാരും പറയുന്നത്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )