തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു മുഖ്യാതിഥിയായി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്‌ണൻ നായർ, വാഴയിൽ ബാലൻ നായർ, സി.ഉണ്ണികൃഷ്‌ണൻ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്‌ണൻ, പി.പി . രാധാകൃഷ്ണൻ,എക്‌സിക്യൂട്ടീവ് ഓഫീസർ കെ. കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി. പി. ഭാസ്ക്കരൻ,ബാലൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )