
തെങ്ങു വീണ് നാശനഷ്ടം
- കോലായിലിരിക്കുകയായിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
രാമനാട്ടുകര : കഴിഞ്ഞദിവസം രാത്രി വീശിയടിച്ച
കനത്തകാറ്റിൽ തെങ്ങ് വീടിനുമുകളിലേക്ക് കടപുഴകി നാശനഷ്‌ടം. കല്ലംപാറ എടക്കാട്ടിൽ മായക്കര റസാക്കിൻ്റെ മുറ്റത്തുള്ള തെങ്ങാണ് വീടിനുമുകളിലേക്ക് പതിച്ചത്.
പാരപ്പറ്റ് തകർന്നു. മരംവീണ ആഘാതത്തിൽ ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. കോലായിലിരിക്കുകയായിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വീടിനുമുകളിലേക്ക് തെങ്ങുവീണു. രാമനാട്ടുകര കെയർവെൽ ഹോസ്‌പിറ്റലിനുസമീപം തയ്യിൽ ലൈലയുടെ വീടിനുമുകളിലേക്കാണ് തെങ്ങുവീണത്.
CATEGORIES News