
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിന്റെ വിമർശനം
മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിന്റെ വിമർശനം. പിണറായി സർക്കാർ തൊഴിലാളികളെ അകറ്റി. ജനറൽ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് വിമർശനം. തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നൽകുന്നതിനുള്ള മനസ് സർക്കാർ കാണിച്ചില്ല.

പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചു. ജനസംഖ്യയിൽ വലിയ വിഭാഗം തൊഴിലാളികൾ, അവരെ പിണറായി സർക്കാർ അവഗണിച്ചു.പിണറായി സർക്കാർ അവഗണിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം അകന്നതാണ്.
CATEGORIES News
TAGS THIRUVANANTHAPURAM
