മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു

മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു

പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഭാഷാ സമന്വയവേദിയുടെയും കോഴിക്കോട് ഗവ. ആട്സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു.
പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി ഡോ. അബ്ദുൾ ഗഫൂർ പി. അധ്യക്ഷത വഹിച്ചു. വിവിധ ഭാരതീയ ഭാഷകളിൽ നിന്ന് ഡോ.ആർസു പരിഭാഷപ്പെടുത്തിയ ചെറുകഥകളുടെ സമാഹാരം ‘കഥ ഭാരതീയം’ ചടങ്ങിൽ ഡോ. മോൻസി മാത്യു ഡോ.അബ്ദുൾ ഗഫൂറിന് നൽകി പ്രകാശനം ചെയ്തു. ഡോ.ആർസു , സെമിനാർ കോർഡിനേറ്റർ മുനീറ എം.പി, ഡോ.കെ. ഡി.സിജു, ഭാഷാസമന്വയവേദി സെക്രട്ടറി ഡോ.ഒ. വാസവൻ എന്നിവർ പ്രസംഗിച്ചു.

സ്നേഹ പ്രേമചന്ദ്രൻ , ഫാത്തിമ വി.യു, നിള ബിനോയ്, അഭിരാമി എൻ.പി, ഗോപിക കെ , ആദ്ര വി.പി, എന്നീ വിദ്യാർഥികൾ അക്കിത്തത്തിൻ്റെ വിവിധ കവിതകളെ കുറിച്ച് പ്രബന്ധങ്ങളവതരിപ്പിച്ചു.
പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളായി പുസ്തകങ്ങളും നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )