തെരുവ്‌നായ റോഡിന് കുറുകെ ചാടിയുണ്ടായുണ്ടായ അപകടത്തിൽ പ്ലസ് ‌വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

തെരുവ്‌നായ റോഡിന് കുറുകെ ചാടിയുണ്ടായുണ്ടായ അപകടത്തിൽ പ്ലസ് ‌വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

  • ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്

മേപ്പയൂർ: ജിമ്മിൽ നിന്നു വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങുന്നതിനിടെ തെരുവ്‌നായ റോഡിനെ കുറുകെ ചാടിയുണ്ടായുണ്ടായ അപകടത്തിൽ പ്ലസ് ‌വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്. കൂടെയുള്ള ആൾക്ക് പരിക്കുണ്ട്.ചൊവ്വാഴ്ച രാത്രി പത്തോടെ നരക്കോട്- ഇരങ്ങത്ത് റോഡിലാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് തെരുവുനായ കുറുകെ ചാടിയത്.

ഇതിനു പിന്നാലെ നിയന്ത്രണംവിട്ട സ്‌കൂട്ടർ മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം വീട്ടിൽ എത്തിക്കും. പിതാവ്: പ്രവീൺകുമാർ. അമ്മ: മഞ്ജുഷ.സഹോദരൻ: അർജുൻ പ്രവീൺ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )