
ദുരിതാശ്വാസ ക്യാമ്പിലേക്ക് ടെലിവിഷൻ നൽകി
- മഹാത്മാ ഗാന്ധി സേവാഗ്രാം അംഗങ്ങളാണ് ടെലിവിഷൻ നൽകിയത്
പൊയിൽക്കാവ്: വയനാട് ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധി സേവാഗ്രാംപൊയിൽക്കാവിലെ അംഗങ്ങൾ ടെലിവിഷൻ നൽകി.
ക്യാമ്പുകളിലെ കുട്ടികൾക്ക് പഠിക്കുന്നതിനും , വിനോദത്തിനും വേണ്ടി കുറച്ച് ടെലിവിഷൻ വേണം എന്ന് എംഎൽഎ ടി.സിദ്ദിഖ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആധുനിക സംവിധാനങ്ങൾ ഉള്ള ടിവിയാണ് സേവാഗ്രാം പ്രവർത്തകർ നൽകിയത്.
എംഎൽഎ ടി. സിദ്ദിഖിന്റെ ഓഫീസിൽ വെച്ച് ക്യാമ്പിലേക്കുള്ള ടെലവിഷൻ ഭാരവാഹികളായ, മനോജ് യു.വി, സാദിഖ് സഹാറ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാനി, മോഹൻ ബംഗ്ലാവിൽ, ശിവൻ പി. വി എന്നിവർ ചേർന്ന് കൈമാറി.
CATEGORIES News