
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫിലെ പൂര്‍വ വിദ്യാര്‍ഥികള്‍
- പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിച്ച 43,930 രൂപ കോഴിക്കോട് കലക്ടറേറ്റില്‍ വച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി
കോഴിക്കോട് :ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫിലെ പൂര്‍വ വിദ്യാര്‍ഥികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫ് അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിച്ച 43,930 രൂപ കോഴിക്കോട് കലക്ടറേറ്റില്‍ വച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News