
ദേശീയപാത ഉപരോധിച്ചു
- കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു
കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു.
സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചും സംസ്ഥാന പ്രസിഡൻ്റ് ശ്രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെ ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം.
യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ
കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബ് ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ. സായീഷ് മണ്ഡലം പ്രസിഡന്റ്റുമാരായ ഷംനാസ് എം. പി,റംഷിദ് കാപ്പാട്,നിഖിൽ കെ.വി,മുഹമ്മദ് നിഹാൽ ,നീരജ് ലാൽ നിരാല ,ഷമീം ടി ടി,സജിത്ത് കാവുംവട്ടം,ആദർശ് കെ എം, ഫായിസ് ടി ടി,അബ്ദുറഹിമാൻ ബി.കെ,ജിഷ്ഹാദ് എം,നിഖിൽ കെ കെ, അഭിനന്ദ് എം വി എന്നിവർ നേതൃത്വം നൽകി.