ദേശീയ പാത നിർമ്മാണം:ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി

ദേശീയ പാത നിർമ്മാണം:ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി

  • സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോടുള്ള എൻ.എച്ച് . എ . ഐ. ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

കോയിലാണ്ടി:കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നുംആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോടുള്ള എൻ.എച്ച് . എ . ഐ. ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

സി.പി. ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. എസ്. സുനിൽമോഹൻ കെ.എസ്.രമേഷ് ചന്ദ്ര, കെ ശശിധരൻ, കെ.ചിന്നൻ , പി.വി.രാജൻ എന്നിവർ പ്രസംഗിച്ചു. ബാബു പഞ്ഞാട്ട്, എൻ.കെ. വിജയഭാരതി ,എ.ടിസദാനന്ദ ൻ , ടി.ബാലകൃഷ്ണൻ , ശശി കോമത്ത് എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )