നഗരത്തിലെ ബസുകളിൽ ആർടിഒയുടെ മിന്നൽ പരിശോധന

നഗരത്തിലെ ബസുകളിൽ ആർടിഒയുടെ മിന്നൽ പരിശോധന

  • ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി

കോഴിക്കോട്: നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ആർടിഒ ബി.ഷെഫീക്കിന്റെ നിർദേശ പ്രകാരം ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനം കണ്ടെത്തി. പല വാഹനങ്ങളുടെയും എമർജൻസി വാതിലുകൾ തടസ്സപ്പെടുത്തിയതായും നി രോധിച്ച എയർ ഹോണുകൾ, ലൈറ്റുകൾ എന്നിവയും കണ്ടെത്തി.48 ബസിൽ സ്പീഡ് ഗവർണറുകൾ വിച്ഛേദിച്ചതായും കണ്ടെത്തി. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.
തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾ എത്ര യുംവേഗം അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രം സർവിസ് നടത്താൻ ആർടിഒ നിർദേശം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന കർശനമായി തുടരും എന്നും ആർടിഒ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )