നടൻ എം.വി ബാബുരാജിനെ ആദരിച്ചു

നടൻ എം.വി ബാബുരാജിനെ ആദരിച്ചു

  • കൊയിലാണ്ടി ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന- ഓർമ്മച്ചെപ്പ്- ആണ് അനുമോദനം സംഘടിപ്പിച്ചത്

കൊയിലാണ്ടി: അഭിനയ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ സിനിമ – സീരിയൽ താരം എം.വി. ബാബുരാജിനെ ആദരിച്ചു. കൊയിലാണ്ടി ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന- ഓർമ്മച്ചെപ്പ്- ആണ് അനുമോദനം സംഘടിപ്പിച്ചത്.

കൊയിലാണ്ടി വ്യപാരഭവനിൽ നടന്ന പരിപാടിയിൽ സുധേഷ് കുറുവങ്ങാട് ബാബുരാജിനെ പൊന്നാടയണിയിച്ചു. എൻ.വി ബാലൻ ഉപഹാരം നൽകി. രവി പുനത്തിൽ, കെ.വി സുരേന്ദ്രൻ ചേലിയ, എൻ.വി.എം സത്യൻ , പി. നളിനി, ടി പ്രഭ, മഹിജ. പി എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )