
നന്മണ്ടയിൽ കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചു
- ഇതിന് മുമ്പും വ്യാപകമായി നെൽക്കൃഷിയും കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചിരുന്നു
നന്മണ്ട:പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കൂടുന്നു. പതിനാറാം വാർഡിൽ പനാട്ട് പറമ്പത്ത് താഴെ വയലിൽ കൃഷി ചെയ്ത നേന്ത്രവാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു.

കരിയാറമ്പത്ത് ശശി, കിഴക്കേ ഇല്ലത്ത് ജയൻ, അറപ്പുക്കുഴി സത്യൻ എന്നിവർ കൃഷി ചെയ്ത അൻപതോളം വാഴകളാണു നശിപ്പിച്ചത്.നശിച്ചത് വിഷുവിനു വിളവെടുക്കുന്നതിനായി കൃഷി ചെയ്ത നേന്ത്രവാഴകളാണ്. ഇതിന് മുമ്പും വ്യാപകമായി നെൽക്കൃഷിയും കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചിരുന്നു
CATEGORIES News
