നഴ്സറി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി

നഴ്സറി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി

  • സ്വാതന്ത്ര്യ ദിനാഘോഷത്തിന് പുത്തൻ മാതൃകയായി കാപ്പാട് ഗാർഡൻ

കാപ്പാട് : കാപ്പാട് ഗാർഡൻ അലിഫ് നഴ്സറി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ സമ്മാനിച്ച് കാപ്പാട് ഗാർഡൻ സ്വാതന്ത്രദിനാഘോഷത്തിന് പുതിയ അനുഭവമായി . സ്വാതന്ത്ര്യ ദിന- കർഷക ദിന മെഗാ ഓഫറിന്റെ ഭാഗമായാണ് കാപ്പാട് അലിഫ് നഴ്സറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി വൃക്ഷ തൈകൾ സമ്മാനിച്ചത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസിൻ്റെ അധ്യക്ഷതയിൽ പ്രമുഖ ജൈവ കർഷകൻ വണ്ണാം കുനി അബൂബക്കർ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.മുഹമ്മദ് ഷരീഫ് മാസ്റ്റർ , ശ്രീഷു മാസ്റ്റർ, പി.കെ മുനീർ, സഫിയ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.അൻസാർ. വി.കെ സ്വാഗതവും ജാസിദ്.കെ.എം നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )