നഷ്ടമായത് ഊർജ്ജ്വസ്വലനായ പ്രവർത്തകനെ-കെഎസ്‌എസ്‌പിഎ

നഷ്ടമായത് ഊർജ്ജ്വസ്വലനായ പ്രവർത്തകനെ-കെഎസ്‌എസ്‌പിഎ

  • കുട്ടം വള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ച് കെഎസ്‌ എസ്‌പിഎ

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ കുട്ടം വള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ച് കെ.എസ്.എസ്. പി.എ. ഊർജ്ജ്വസ്വലനായ ഒരു പ്രവർത്തകനെയാണ് സംഘടനക്ക് നഷ്ടപ്പെട്ടത്. പ്രേമൻ്റെ അപ്രതീക്ഷിതമായ വിയോഗം സംഘടനക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണന്ന് യോഗത്തിൽ അനുസ്മരിച്ചു. സി കെ ജിയിൽ ചേർന്ന കൊയിലാണ്ടി നിയോജക മണ്ഡലം അനുസ്മരണ യോഗത്തിൽ സെക്രട്ടറി പി.ബാബുരാജ് സ്വാഗതം പറഞ്ഞു.

കുട്ടം വള്ളി പ്രേമൻ

പ്രസിഡൻ്റ് പി. വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.കൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി ശിവദാസൻ വാഴയിൽ,പ്രേമൻ നൻമന, സോമൻ വായനാരി, സുരേഷ് ബാബു എടക്കുടി, ടി.അശോകൻ മാസ്റ്റർ, വള്ളി പരപ്പിൽ, വേണു പുതിയടത്ത്, സുരേഷ് കുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )