
നാടക റിഹേഴ്സൻ ക്യാമ്പ്അനുമോദന വേദിയായി
- അമ്മ മഴക്കാർ’ എന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിലെത്തിയാണ് അനുമോദിച്ചത്
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ പൗർണ്ണമി ശങ്കറിനെ അനുമോദിച്ചു. സഹപ്രവർത്തകർ അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന വടകര വരദയുടെ ‘അമ്മ മഴക്കാർ’ എന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിലെത്തിയാണ് അനുമോദിച്ചത്.
ചന്ദ്രശേഖരൻ തിക്കോടി ചടങ്ങ് ഉൽഘാടനം ചെയ്തു. ജയൻ മുരാട് അദ്ധ്യക്ഷത വഹിച്ചു. സജി മൂരാട് ഉപഹാര സമർപ്പണം നടത്തി. അഷറഫ് പുഴക്കര ബിജു കെ.ശാന്തിപുരം
എന്നിവർ സംസാരിച്ചു.
CATEGORIES News