നാലുവയസുകാരൻ റോഡിൽ; രക്ഷകരായി പോലീസും യുവാവും

നാലുവയസുകാരൻ റോഡിൽ; രക്ഷകരായി പോലീസും യുവാവും

  • കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് കുട്ടിയുടെ വീട്. അതുവഴി സൈക്കിളിൽ പോകുകയായിരുന്ന യുവാവ് കുട്ടിയെ കണ്ട വിവരം ഉടനെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

കുറ്റ്യാടി: പോലീസിന്റെയും യുവാവിന്റെയും സമയോചിതമായ ഇടപെടലിൽ ബാലന് പുതു ജീവൻ. സഹോദരനുമായി കളിക്കുന്നതിനിടയിൽ വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി നടന്ന കുട്ടിയെയാണ് യുവാവും പോലീസും ചേർന്ന് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിൽ നിന്ന് നാലുവയസുകാരൻ കളിക്കുന്നതിനിടയിൽ ഇറങ്ങിനടന്നത്. കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് കുട്ടിയുടെ വീട്. അതുവഴി സൈക്കിളിൽ പോകുകയായിരുന്ന എളേച്ചുകണ്ടി ശ്രാവൺ ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ എൻ.സി. സനീഷ് കുമാർ കുട്ടിയെ കുറ്റ്യാടി ഗവ. താ ലൂക്ക് ആശുപത്രി വിശ്രമകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഏകദേശം നാനൂറ് മീറ്ററോളം റോഡിലൂടെ കുട്ടി നടന്നതായി പോലീസ് പറഞ്ഞു.

വനിത സിവിൽ പോലീസ് ഓഫീസർ അഖില കുട്ടിയുമായി സംസാരിച്ചെങ്കിലും വീട്ടുകാരുടെ വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് സബ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വീട്ടുകാരെ കണ്ടെത്തുകയായിരുന്നു. പിതാവ് എത്തിയശേഷം പോലീസ് കുട്ടിയെ കൈമാറി. കുട്ടിയെ കണ്ടെത്താൻ സഹായിച്ച സബ് ഇൻസ്പെക്ടർ സനീഷ് കുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെയും ശ്രാവണിനെയും നാട്ടുകാരും ബന്ധുക്കളും അഭിനന്ദിച്ചു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )