
നാളെ മുതൽ എസ്ഐആർ നടപടികളിൽ നിന്ന് വിട്ടുനിൽക്കും- തമിഴ്‌നാട്ടിലെ റവന്യു ജീവനക്കാർ
- ശരിയായ പരിശീലനം നൽകാതെയാണ് നടപടികൾക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി.
ചെന്നൈ: തമിഴ്‌നാട്ടിൽ റവന്യു ജീവനക്കാർ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടർമാർ മാനസികമായി സമ്മർദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്ഐആർ നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ (FERA) അറിയിച്ചു.

ശരിയായ പരിശീലനം നൽകാതെയാണ് നടപടികൾക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി. ബിഎൽഒമാരായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ, അധ്യാപകർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയവരുടെയും പിന്തുണയുണ്ടെന്നും റവന്യു ജീവനക്കാരുടെ സംഘടന വ്യക്തമാക്കി.
CATEGORIES News
