
നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി
- സംഭവത്തെ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും ആരോപണങ്ങൾ അന്വേഷിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി .
തിരുവനന്തപുരം: നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സംഭവത്തെ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും ആരോപണങ്ങൾ അന്വേഷിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി .

നിതിൻ്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
CATEGORIES News
