
നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ്
- ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.
തിരുവനന്തപുരം:അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.

പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശ പ്രകാരം മുൻമന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായി വിഎസ് ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും.
അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
CATEGORIES News
